യു.എൻ ടൂറിസം ജനറൽ അസംബ്ലി; കുവൈത്ത് പങ്കാളികളായി
text_fieldsമന്ത്രി അബ്ദുർ റഹ്മാൻ അൽ മുതൈരി യു.എൻ ടൂറിസം ജനറൽ അസംബ്ലിയിൽ
കുവൈത്ത് സിറ്റി: സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ടൂറിസം ജനറൽ അസംബ്ലിയുടെ 26ാമത് സെഷനിൽ കുവൈത്ത് പ്രതിനിധി സംഘത്തെ ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുർ റഹ്മാൻ അൽ മുതൈരി നയിച്ചു.
150ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര സംഘടനകളും ആഗോള ടൂറിസം വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. സംഘടന സ്ഥാപിതമായതിന്റെ 50ാം വാർഷികത്തെ അനുസ്മരിക്കുന്ന പ്രത്യേക പരിപാടികളും നടന്നു.
ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്തംഭമാണ് ടൂറിസമെന്ന് ചടങ്ങിൽ സംസാരിച്ച സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖതീബി ചൂണ്ടിക്കാട്ടി. ഇത് 11 ട്രില്യൺ യു.എസ് ഡോളർ സംഭാവന ചെയ്യുകയും ലോകമെമ്പാടുമായി 357 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്നു.
സമീപ വർഷങ്ങളിൽ ടൂറിസം മേഖല വലിയ സ്വാധീനം പ്രകടമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.സൗദി അറേബ്യ വിനോദസഞ്ചാര മേഖലയിൽ കൃത്രിമബുദ്ധിയും നവീകരണവും സമന്വയിപ്പിക്കുകയും സ്ത്രീ ശാക്തീകരണത്തിലും പൊതു-സ്വകാര്യ സഹകരണത്തിലൂടെ സുസ്ഥിരത വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

