Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് യുവതയെ...

കുവൈത്ത് യുവതയെ പ്രകീർത്തിച്ച് യു.എൻ പ്രതിനിധി

text_fields
bookmark_border
കുവൈത്ത് യുവതയെ പ്രകീർത്തിച്ച് യു.എൻ പ്രതിനിധി
cancel
camera_alt

യു.എൻ സെക്രട്ടറി ജനറൽ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോഓഡിനേറ്ററുമായ ഡോ. താരീഖ് അൽ ശൈഖിനൊപ്പം കുവൈത്ത് സർവകലാശാല വിദ്യാർഥികൾ

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 2035 വിഷൻ പദ്ധതി നടപ്പാക്കുന്നതിലും വിവിധ മേഖലകളിൽ മുന്നേറ്റം നടത്തുന്നതിനുമുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ട കുവൈത്തി യുവാക്കളുടെ പങ്കിനെ പ്രകീർത്തിച്ച് യു.എൻ സെക്രട്ടറി ജനറൽ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോഓഡിനേറ്ററുമായ ഡോ. താരീഖ് അൽ ശൈഖ്. കുവൈത്ത് ന്യൂസ് ഏജൻസിയുടെ ഏഴാം വാർഷിക പരിശീലന പരിപാടിയുടെ ഭാഗമായി സർവകലാശാല വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലേക്ക് വാർത്തകൾ എന്നിക്കുന്നതിൽ വാർത്ത ഏജൻസിയുടെ പങ്കിനെ അദ്ദേഹം പ്രകീർത്തിക്കുകയും കുവൈത്ത് യുവതയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. യു.എൻ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ചും പരിപാടിയിൽ ചർച്ചചെയ്തു. ആഗസ്റ്റ് 21 മുതൽ സെപ്‌റ്റംബർ 24 വരെയാണ് പരിശീലനം. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ 18 വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwait
News Summary - UN representative praises Kuwaiti youth
Next Story