യു.എൻ രക്ഷാസമിതി യോഗത്തിന് കുവൈത്ത് ആദ്യമായി വേദിയായി
text_fieldsകുവൈത്ത് സിറ്റി: െഎക്യരാഷ്ട്രസഭ രക്ഷാസമിതി യോഗത്തിന് ആദ്യമായി കുവൈത്ത് വേദി യായി. പ്രധാനമായും ഇറാഖ് -കുവൈത്ത് ബന്ധമായിരുന്നു ചർച്ചയായത്. ഇറാഖ് അധിനിവേശ കാ ലത്ത് കാണാതായ കുവൈത്തികളെ കണ്ടെത്താനുള്ള തിരച്ചിൽ സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്തു. ഇക്കാര്യത്തിൽ കുവൈത്തും ഇറാഖും സഹകരിച്ച് നീങ്ങുന്നതിൽ െഎക്യരാഷ്ട്രസഭ രക്ഷാ കൗൺസിൽ സംതൃപ്തി രേഖപ്പെടുത്തി.
െഎക്യരാഷ്ട്ര സഭയിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഇൗ മാസം യു.എൻ രക്ഷാസമിതിയിൽ അധ്യക്ഷസ്ഥാനം വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാഖിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കുവൈത്തികളുടേതാണോ എന്നറിയാൽ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കാണാതായത്. ഇതിലധികവും കുവൈത്തികളാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
