വിദഗ്​ധരായ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽ കുവൈത്ത്​ മാതൃക –യു.എൻ

09:56 AM
16/07/2020

കുവൈത്ത്​ സിറ്റി: വിദഗ്​ധരായ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽ കുവൈത്ത്​ മാതൃകയാണെന്നും ഇൗ ദിശയിൽ രാജ്യത്തി​​​െൻറ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ​െഎക്യരാഷ്​ട്രസഭ സെക്രട്ടറി ജനറലി​​​െൻറ മേഖലയിലെ പ്രതിനിധി താരിഖ്​ അൽ ശൈഖ്​ പറഞ്ഞു. വേൾഡ്​ യൂത്ത്​ സ്​കിൽ ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തി​​​െൻറ പ്രസ്​താവന.

വിദ്യാസമ്പന്നരായ യുവാക്കളിൽ ആറിലൊരാൾക്ക്​ കോവിഡ്​ കാലം തൊഴിൽ ഇല്ലാതാക്കിയിട്ടുണ്ട്​. 70 ശതമാനത്തെയാണ്​ ബാധിച്ചിട്ടുള്ളത്​. ഇൗ പ്രതിസന്ധികാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കുവൈത്തിന്​ കഴിഞ്ഞിട്ടുണ്ട്​. കുവൈത്തിലെ യുവാക്കൾ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നുവെന്നും ഭാവി രൂപപ്പെടുത്തുന്നതിൽ ഇൗ അനുഭവസമ്പത്ത്​ മുതൽക്കൂട്ടാവുമെന്നും​ അദ്ദേഹം ചൂണ്ടിക്കാട്ടി.

Loading...
COMMENTS