കിരീടാവകാശി യു.എൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കുവൈത്തിന്റെ യു.എന്നിലെ സ്ഥിരം അംഗങ്ങൾക്കൊപ്പം
കുവൈത്ത് സിറ്റി: യു.എൻ ജനറൽ അസംബ്ലി സമ്മേളന ഭാഗമായി ന്യൂയോർക്കിൽ എത്തിയ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കുവൈത്തിന്റെ യു.എന്നിലെ സ്ഥിരം അംഗങ്ങളെയും 79ാമത് സെഷനിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ചകൾ.
കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ്, യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ സബാഹ് അൽ നാസർ അസ്സബാഹ്, യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ അൽ ബന്നായ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. സന്ദർശനത്തിനിടെ പ്രധാന യു.എസ് കോർപറേഷനുകളുടെയും ഏജൻസികളുടെയും പ്രതിനിധികളുമായി സാമ്പത്തിക, നിക്ഷേപ സഹകരണത്തെക്കുറിച്ച് കിരീടാവകാശി ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

