ഐക്യരാഷ്ട്രസഭ ദിനം: യു.എന്നിന് പിന്തുണ ഉറപ്പിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ലോകം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കഴിവ് വർധിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്ത് പിന്തുണ ആവർത്തിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും, ദാരിദ്ര്യ നിർമാർജനം, സുസ്ഥിര വികസന ലക്ഷ്യം, ഭീകരതക്കെതിരെ പോരാടൽ, നിരായുധീകരണം തുടങ്ങിയവ വെല്ലുവിളികളിൽ ഉൾപ്പെടുന്നതായും ഐക്യരാഷ്ട്രസഭ ദിനത്തിൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുമായുള്ള ദീർഘകാല തന്ത്രപരമായ ബന്ധത്തിലും ആറ് പതിറ്റാണ്ടിലേറെ നീണ്ട പങ്കാളിത്തത്തിലും കുവൈത്തിന്റെ അഭിമാനം മന്ത്രാലയം പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തൂണുകളായ സമാധാനവും സുരക്ഷയും നിലനിർത്തുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുക എന്നിവയിൽ കുവൈത്തിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയും അതിന്റെ തത്ത്വങ്ങളും ലക്ഷ്യങ്ങളും രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ അടിത്തറയായി പ്രവർത്തിക്കുന്നതായും കുവൈത്ത് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

