യു.എൻ കാലാവസ്ഥാമാറ്റ സമ്മേളനം: പ്രധാനമന്ത്രി പെങ്കടുക്കുന്നു
text_fieldsെഎക്യരാഷ്ട്ര സഭ കാലാവസ്ഥ മാറ്റ സമ്മേളനത്തിന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ്
അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് സംഘം പുറപ്പെടുന്നു
കുവൈത്ത് സിറ്റി: സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോവിൽ നടക്കുന്ന െഎക്യരാഷ്ട്ര സഭ കാലാവസ്ഥാമാറ്റ സമ്മേളനത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രതിനിധിയായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പെങ്കടുക്കുന്നു.
ഞായറാഴ്ച പുറപ്പെട്ട കുവൈത്ത് പ്രതിനിധി സംഘത്തിൽ അദ്ദേഹത്തെ കൂടാതെ എണ്ണ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, പരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല അഹ്മദ് അൽ ഹമൂദ് അസ്സബാഹ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുണ്ട്.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹിെൻറ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ വിമാനത്താവളത്തിൽ യാത്രയാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

