യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ അനുശോചനവും പ്രാർഥന സദസ്സും
text_fieldsയു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ അനുശോചന സദസ്സിൽ സൈനുൽ ആബിദ് ഫൈസി
നെല്ലായ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റും പണ്ഡിതനും ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ അനുശോചനവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന സദസ്സിൽ കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ ഹക്കീം മുസ്ലിയാർ വാണിയന്നൂർ പ്രാർഥനക്ക് നേതൃത്വം നൽകി.
ഇസ്മായിൽ ഹുദവി, കെ.സി. റഫീഖ്, മുനീർ കുണിയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ സ്വാഗതവും സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.

