Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോഴിക്കോട് മുഴുവൻ...

കോഴിക്കോട് മുഴുവൻ സീറ്റും യു.ഡി.എഫ് വിജയിക്കും - ഒ.ഐ.സി.സി കൺവെൻഷൻ

text_fields
bookmark_border
കോഴിക്കോട് മുഴുവൻ സീറ്റും യു.ഡി.എഫ് വിജയിക്കും - ഒ.ഐ.സി.സി കൺവെൻഷൻ
cancel

കുവൈത്ത് സിറ്റി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി കുവൈത്ത് കോഴിക്കോട് ജില്ല കമ്മിറ്റി ഓൺലൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.

പ്രസിഡന്റ് ശിവദാസൻ പിലാക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി.എസ് പിള്ള ഉദ്‌ഘാടനം ചെയ്തു.

സംസ്‌ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാർത്ഥികളായ അഡ്വ.കെ പ്രവീൺ കുമാർ (കൊയിലാണ്ടി), അഡ്വ. ഫാത്തിമ തഹ്‌ലിയ(പേരാമ്പ്ര), അഡ്വ. വിദ്യ ബാലകൃഷ്ണൻ(എലത്തൂർ), വി.ടി സൂരജ്(ബാലുശ്ശേരി) എന്നിവർ പ്രചരണ തിരക്കിനിടയിലും യോഗത്തിൽ പങ്കുചേർന്നു സംസാരിച്ചു.

കോഴിക്കോട് മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്നും പത്ത് വർഷത്തെ ഇടത് ഭരണത്തിനെതിരെയുള്ള ജനവിധി ആയിരിക്കും മേയ് നാലിന് ഉണ്ടാകുക എന്നും ഡി.സി.സി പ്രസിഡന്റ് കൂടിയായ അഡ്വ കെ.പ്രവീൺ കുമാർ പറഞ്ഞു.

സംഘടന ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി എം.എ.നിസാം, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ഷംസുദ്ധീൻ കുക്കു, ജില്ല ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, നാഷണൽ ഭാരവാഹി പ്രജു, കെ.എം.സി.സി വൈസ് ചെയർമാൻ ബഷീർ ബാത്ത,ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ഒ.ഐ.സി.സി ജില്ല വൈസ് പ്രസിഡന്റുമാരായ മനാഫ് മാത്തോട്ടം, സി.കെ. ഉബൈദ്, സെക്രട്ടറിമാരായ തുളസീധരൻ, എൻ.വിനോദ്, ഹമീദ് കേളോത്ത്, ഫെറിൻ അസ്‌ലം എന്നിവർ ആശംസ നേർന്ന​ു.

ജന.സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - UDF will win the entire Kozhikode seat - OICC Convention
Next Story