യു.എ.ഇ ഹെലികോപ്റ്റർ അപകടം: കുവൈത്ത് അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: സുരക്ഷാ ഡ്യൂട്ടിക്കിടെ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് സൈനികർ രക്തസാക്ഷികളായ സംഭവത്തിൽ യു.എ.ഇയെ അനുശോചനവും സഹതാപവും അറിയിച്ചു കുവൈത്ത്.
യു.എ.ഇ സർക്കാറിനും, ജനങ്ങൾക്കും, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും കുവൈത്ത് വിദേശകാര്യ മന്ത്രാലയംഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. ദുഃഖിതർക്ക് ക്ഷമയും ആശ്വാസവും നൽകണമെന്ന് പ്രാർഥിക്കുന്നതായും അറിയിച്ചു.
തിങ്കളാഴ്ചയാണ് സുരക്ഷ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ അപകടത്തിൽ യു.എ.ഇ സായുധസേനയിലെ രണ്ടുപേർ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

