കുവൈത്തിന് തണലൊരുക്കാൻ യു.എ.ഇയുടെ കണ്ടൽത്തൈകൾ
text_fieldsജഹ്റ റിസർവിൽ കണ്ടൽത്തൈകൾ നടുന്നു
കുവൈത്ത് സിറ്റി: ജഹ്റ റിസർവിൽ നടാൻ യു.എ.ഇ എംബസി കുവൈത്തിന് 200 കണ്ടൽത്തൈകൾ നൽകി. തൈകൾ നടുന്നതിന്റെ ഭാഗമായി പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി (ഇ.പി.എ) പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. നയതന്ത്രജ്ഞരും അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു.
പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിനും ഹരിതവത്കരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനുമായാണ് യു.എ.ഇ എംബസി ചെടികൾ സമ്മാനിച്ചതെന്ന് ഇ.പി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സൈദാൻ പറഞ്ഞു.
കടൽതീരത്ത് 65 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കണ്ടൽചെടികൾ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് കുവൈത്തിന് തൈകൾ സമ്മാനിച്ചതെന്ന് യു.എ.ഇ അംബാസഡർ മതർ അൽ നെയാദി പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാൻ സാധ്യമായതെല്ലാം ചെയ്യാനുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ തെളിവാണ് ഈ സംരംഭമെന്ന് യു.എൻ സെക്രട്ടറി ജനറൽ റസിഡന്റ് കോഓഡിനേറ്റർ താരീഖ് അൽ ശൈഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

