യു.എ.ഇയുടെ സഹായ വസ്തുക്കൾ ഗസ്സയിലെത്തിച്ചു
text_fieldsയു.എ.ഇയുടെ സഹായ വസ്തുക്കൾ റഫ അതിർത്തിവഴി ഗസ്സയിലേക്ക് പ്രവേശിക്കുന്നു
ദുബൈ: ‘ഓപറേഷൻ ഷിവൽറസ് നൈറ്റ് 3’യുടെ ഭാഗമായി ഈ ആഴ്ച ഗസ്സയിൽ സഹായവസ്തുക്കൾ എത്തിച്ച് യു.എ.ഇ. റമദാൻ മാസത്തോടനുബന്ധിച്ച് ഭക്ഷ്യകിറ്റുകൾ ഉൾപ്പെടെയുള്ള വിവിധ സഹായ സാധനങ്ങളാണ് എത്തിച്ചത്. കൂടാതെ, ശൈത്യകാല വസ്ത്രങ്ങളും ഹീറ്റിങ് ഉപകരണങ്ങളും ഗസ്സയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. 30 ടണിലധികം മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെയുള്ള വസ്തുക്കളും ഗസ്സയിലെത്തിച്ചിട്ടുണ്ട്.
റഫയിലെ യു.എ.ഇ ഫീൽഡ് ആശുപത്രിയുടെയും ഖാൻ യൂനുസിലെ എമിറേറ്റ്സ് മെഡിക്കൽ സെന്ററിന്റെയും ആവശ്യങ്ങൾക്കായാണ് മെഡിക്കൽ വസ്തുക്കൾ വിനിയോഗിക്കുന്നത്. ഈജിപ്തിലെ അൽ ആരിശിലെ യു.എ.ഇ മെഡിക്കൽ സംഘം 24 മണിക്കൂറും പ്രവർത്തിച്ച് മെഡിക്കൽ സാധനങ്ങളുടെ ശേഖരണം, ക്രമീകരണം, അയക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. റമദാൻ മാസത്തിലെ വരുംദിവസങ്ങളിലും സഹായം തുടരുമെന്നും മാനുഷിക പ്രവർത്തനങ്ങളോടുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

