യു.എ.ഇ-ഖത്തർ നയതന്ത്ര പുനഃസ്ഥാപനം; കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇ-ഖത്തർ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതും ഇരുരാജ്യങ്ങളിലും എംബസികൾ പുനരാരംഭിച്ചതും കുവൈത്ത് സ്വാഗതം ചെയ്തു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധമാണ് ഈ നടപടി കാണിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദീർഘകാലത്തിനുശേഷം അൽ ഉല കരാറിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് യു.എ.ഇ-ഖത്തർ നയതന്ത്ര പുനഃസ്ഥാപനം ഉണ്ടായത്. തിങ്കളാഴ്ച ദോഹയിൽ യു.എ.ഇ എംബസിയും അബൂദബിയിൽ ഖത്തർ എംബസിയും ദുബൈയിൽ ഖത്തർ കോൺസുലേറ്റും പ്രവർത്തനം പുനരാരംഭിച്ചു. ഗൾഫ് മേഖലക്ക് പുതിയ പ്രതീക്ഷകൾ പകരുന്നതും ജി.സി.സി കൂട്ടായ്മയുടെ നേട്ടമായും യു.എ.ഇ-ഖത്തർ നയതന്ത്ര പുനഃസ്ഥാപനത്തെ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

