Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ണ്ടു​ ട​ൺ...

ര​ണ്ടു​ ട​ൺ സ​ബ്​​സി​ഡി ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
ര​ണ്ടു​ ട​ൺ സ​ബ്​​സി​ഡി ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel
camera_alt

കു​വൈ​ത്തി​ൽ​നി​ന്ന്​ റേ​ഷ​ൻ സ​ബ്​​സി​ഡി ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പു​റ​ത്തേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം പി​ടി​കൂ​ടി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ബ്​​സി​ഡി ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​ക്കി. ര​ണ്ടു​ ട​ൺ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സു​ലൈ​ബി​യ​യി​ൽ പി​ടി​കൂ​ടി​യ​ത്. അ​രി, പാ​ൽ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ്​ ട്ര​ക്കി​ൽ ഇൗ​ജി​പ്​​തി​ലേ​ക്കു​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സ​ർ​ക്കാ​ർ സ്വ​ദേ​ശി​ക​ൾ​ക്കു​ ന​ൽ​കു​ന്ന റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളാ​ണെ​ന്ന്​ മ​ന​സ്സി​ലാ​കാ​തി​രി​ക്കാ​ൻ മാ​റ്റി പാ​ക്ക്​ ചെ​യ്​​തി​രു​ന്നു. സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ർ സാ​മ്പ്​​ൾ ശേ​ഖ​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തി സ​ബ്​​സി​ഡി ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

കു​വൈ​ത്തി​ലെ എ​ല്ലാ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​തി​മാ​സം സ​ബ്സി​ഡി നി​ര​ക്കി​ൽ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്‌. ഓ​രോ വീ​ട്ടി​ലെ​യും മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ണ്​ റേ​ഷ​ൻ വി​ഹി​തം നി​ശ്ച​യി​ക്കു​ന്ന​ത്‌. ഇ​ത്​ പു​റ​ത്ത്​ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. സ്വ​ദേ​ശി​ക​ൾ​ക്ക്​ സൗ​ജ​ന്യ നി​ര​ക്കി​ൽ ന​ൽ​കി​വ​രു​ന്ന ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്ക്​ ക​ട​ത്തു​ന്ന ലോ​ബി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:productsubsdiy
Next Story