കുവൈത്തിൽ വിജയകരമായ രണ്ട് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിജയകരമായ രണ്ട് ഹൃദയം മാറ്റിെവക്കൽ ശസ്ത്രക്രിയകൾ. തിങ്കളാഴ്ച 10 വയസ്സുള്ള ഒരു കുട്ടിക്കും 50 വയസ്സുള്ള ഒരു പുരുഷനും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് നടത്തിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ എണ്ണം 13 ആയി.
സൽമാൻ അൽ ദബ്ബൂസ് കാർഡിയാക് സെന്ററിലാണ് ശസ്ത്രക്രിയകൾ നടത്തിയത്. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയകൾ നടത്താനുള്ള കുവൈത്തിന്റെ ശേഷി ഇത് സൂചിപ്പിക്കുന്നു. 2019ൽ ഒന്ന്, 2021ൽ ഒന്ന്, 2023ൽ ഒന്ന്, 2024ൽ രണ്ട് എന്നിങ്ങനെയാണ് രാജ്യത്ത് നടത്തിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ. 2025ൽ ഇതിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ വർഷം എട്ട് വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയകൾ രേഖപ്പെടുത്തി. അവയവ മാറ്റിവെക്കൽ സേവനങ്ങൾ വിപുലീകരിക്കൽ, ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ശ്രമങ്ങളെ ഇത് അടിവരയിടുന്നതായും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

