കോവിഡ് പ്രതിരോധം: കുവൈത്തിൽ രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങൾ അടുത്തയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങൾ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കുവൈത്ത് അതാരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയർവേയ്സ് ബിൽഡിങ്ങിെൻറ പാർക്കിങ്ങിലും ശൈഖ് ജാബിർ സ്റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് മന്ത്രാലയം നിർമിച്ച ക്വാറൻറയിൻ സെൻററിലുമാണ് പത്തുമിനിറ്റ് കൊണ്ട് കോവിഡ് ബാധ അറിയാൻ കഴിയുന്ന റാപ്പിഡ് പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുക.
ആരോഗ്യമന്ത്രാലയം ഇതിനായി ടെക്നിക്കൽ, മെഡിക്കൽ ടീം രൂപവത്കരിച്ചു. ഇവർക്ക് പരിശീലനം നൽകിവരുന്നു. രണ്ടാഴ്ചയായി മന്ത്രാലയം ഇതിനായുള്ള മുന്നൊരുക്കത്തിലായിരുന്നു.
ടെക്നിക്കൽ ടീം വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുകയും മെഡിക്കൽ ടീം രക്ത സാമ്പിൾ എടുത്ത് പരിശോധന നടത്തുകയും ചെയ്യും. രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്കും ക്വാറൻറയിൻ സെൻററിലേക്കും മാറ്റും. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന സൗകര്യവും ചികിത്സാ, നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തി വരികയാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
