ഫലസ്തീൻ അഭയാർഥികൾക്ക് കുവൈത്തിന്റെ രണ്ട് മില്യൺ ഡോളർ ധനസഹായം
text_fieldsജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽമാരി യു.എൻ.ആർ.ഡബ്ല്യു.എ എക്സ്റ്റേണൽ റിലേഷൻസ് ആക്ടിങ് ഡയറക്ടർ താമര അൽരിഫായിക്ക് ധനസഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: നിയർ ഈസ്റ്റിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ വർക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യു.എ) കുവൈത്തിന്റെ രണ്ട് ദശലക്ഷം യു.എസ് ഡോളറിന്റെ ധനസഹായം. ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽമാരി യു.എൻ.ആർ.ഡബ്ല്യു.എ എക്സ്റ്റേണൽ റിലേഷൻസ് ആക്ടിങ് ഡയറക്ടർ താമര അൽരിഫായിക്ക് സംഭാവന കൈമാറി.
കുവൈത്ത് ഉന്നത നേതൃത്വത്തിന്റെയും സർക്കാറിന്റെയും നിർദേശ പ്രകാരമാണ് സഹായം നൽകുന്നതെന്ന് അംബാസഡർ ഹമദ് അൽമാരി പറഞ്ഞു. ഫലസ്തീൻ ലക്ഷ്യത്തെയും മേഖലയിലെ ഫലസ്തീൻ അഭയാർഥികളുടെ മാനുഷിക സാഹചര്യത്തെയും പിന്തുണക്കുന്നതാണ് കുവൈത്തിന്റെ നിലപാട്. ഫലസ്തീൻ അഭയാർഥികൾക്ക് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു.
ധനസഹായത്തിന് കുവൈത്ത് സർക്കാറിനോടും ജനങ്ങളോടും താമര അൽരിഫായി നന്ദി പറഞ്ഞു. കുവൈത്തിന്റെ സഹായം ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനും സ്ഥിരതക്കും ഗുണകരമാകുമെന്നും കൂട്ടിച്ചേർത്തു. ജോർഡൻ, ലബനാൻ, സിറിയ, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ അഞ്ച് പ്രവർത്തന മേഖലകളിലുള്ള ഫലസ്തീൻ അഭയാർഥികൾക്ക് യു.എൻ.ആർ.ഡബ്ല്യു.എ സേവനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

