പ്രവാസികളുടെ അഭിമാനമായി അബൂബക്കർ ആക്കോട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് അവധിക്ക് നാട്ടിൽ പോയ അബൂബക്കർ ആക്കോട് കായികമേഖലയിൽ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തിനുവേണ്ടി രണ്ട് മെഡലുകൾ നേടിയാണ് അദ്ദേഹം നാടിനും പ്രവാസികൾക്കും അഭിമാനമായത്.
അവധിക്കുപോയ അബൂബക്കർ കോവിഡ്കാലത്തെ പ്രശ്നങ്ങൾ കാരണം തിരിച്ചുവരവ് മുടങ്ങിനിൽക്കുന്ന സമയത്താണ് മുതിർന്നവരുടെ കായികമേളയിൽ ഒരുകൈ നോക്കിയത്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങളിൽ പരിചയസമ്പന്നരായ മുൻദേശീയ അന്തർദേശീയ താരങ്ങൾ മത്സരിച്ച നീന്തലിൽ 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ സ്വർണവും 100 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും നേടിയാണ് പഴയകാല കായികപ്രതിഭയായ അബൂബക്കർ ആക്കോട് അഭിമാനമായത്.
കോവിഡ് കാലത്ത് കുവൈത്തിൽ സാമൂഹിക സേവനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം. ഒടുവിൽ കോവിഡ് പിടിപെടുകയും ചെയ്തു.
വെൽഫെയർ കേരള കുവൈത്ത് കോവിഡ് എമർജൻസി വളന്റിയർ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നതിലും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിലും മികവാർന്ന പ്രവർത്തനമാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

