Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ബാ​ധി​ച്ച​വ​ർ ര​ണ്ട​ര ല​ക്ഷം ക​വി​ഞ്ഞു

text_fields
bookmark_border
കോ​വി​ഡ്​ ബാ​ധി​ച്ച​വ​ർ ര​ണ്ട​ര ല​ക്ഷം ക​വി​ഞ്ഞു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച​വ​ർ ര​ണ്ട​ര ല​ക്ഷം ക​വി​ഞ്ഞു. ​ബു​ധ​നാ​ഴ്​​ച വ​രെ 2,51,675 പേ​ർ​ക്കാ​ണ്​ കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ഇ​തി​ൽ 2,35,053 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. 1423 പേ​ർ മ​ര​ണ​പ്പെ​ട്ടു. 15,199 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 237 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. 21,87,159 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 11.5 ശ​ത​മാ​ന​മാ​ണ്​ മൊ​ത്ത​ത്തി​ലു​ള്ള ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി. എ​ന്നാ​ൽ, സ​മീ​പ ദി​വ​സ​ങ്ങ​ളി​ലും ആ​ഴ്​​ച​ക​ളി​ലും ഇ​ത്​ 15 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലാ​ണ്.

ഭാ​ഗി​ക ക​ർ​ഫ്യൂ ന​ട​പ്പാ​ക്കി​യി​ട്ടും കേ​സു​ക​ൾ കു​റ​യാ​ത്ത​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു. രോ​ഗ​മു​ക്​​ത​രു​ടെ എ​ണ്ണ​വും ഒ​പ്പ​ത്തി​നൊ​പ്പം വ​ർ​ധി​ക്കു​ന്ന​തും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തും​ മാ​ത്ര​മാ​ണ്​ നേ​രി​യ ആ​ശ്വാ​സം. മ​ര​ണ​നി​ര​ക്ക്​ കു​റ​ഞ്ഞ​തും ആ​ശ്വാ​സ​മാ​ണ്.

കാ​ത്ത​ലി​ക് ദേ​വാ​ല​യ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കാ​ത്ത​ലി​ക്​ ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചു. കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി. പു​രോ​ഹി​ത​ന്മാ​രും ഇ​ട​വ​ക കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നാ​ണ് ഏ​പ്രി​ൽ 15 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ദേ​വാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ബൈ​ബി​ൾ ക്ലാ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupdates
News Summary - Two lakh people were affected by the code
Next Story