Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആഗസ്​റ്റ്​ ഒന്നുമുതൽ...

ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്തിൽനിന്ന്​ പോയത്​ രണ്ടുലക്ഷം പേർ

text_fields
bookmark_border
ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്തിൽനിന്ന്​ പോയത്​ രണ്ടുലക്ഷം പേർ
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം വഴി​ ആഗസ്​റ്റ്​ ഒന്നുമുതൽ രാജ്യത്തിന്​ പുറത്തുപോയത്​ രണ്ടുലക്ഷത്തിലേറെ പേർ. ഞായറാഴ്​ച വരെ 1,97,000 പേർ കുവൈത്ത്​ വിട്ടു. ഇക്കാലയളവിൽ 1,35,000 പേർ കുവൈത്തിലേക്കു​ വരുകയും ചെയ്​തു. 1965 വിമാനങ്ങളാണ്​ 80 ദിവസത്തിനിടെ കുവൈത്തിലേക്ക്​ വന്നത്​.

ഇസ്​തംബൂൾ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കാണ്​ ഭൂരിഭാഗം വിമാനങ്ങളും പോയത്​. കോവിഡ്​ പ്രതിരോധ ഭാഗമായി നിർത്തിവെച്ചതിനുശേഷം ആഗസ്​റ്റ്​ ഒന്നുമുതലാണ്​ കമേഴ്​സ്യൽ വിമാന സർവിസ്​ പുനരാരംഭിച്ചത്​. 30 ശതമാനം ശേഷിയിലാണ്​ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം കർശന നിയന്ത്രണങ്ങളോടെ ഇപ്പോൾ പ്രവർത്തിക്കുന്നത്​.

ഇന്ത്യ, ഇൗജിപ്​ത്​, ഫിലിപ്പീൻസ്​, ശ്രീലങ്ക ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്ക്​ നിലവിലുള്ളതിനാലാണ്​ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്​.കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ രാജ്യങ്ങൾ വിലക്കുള്ള പട്ടികയിൽ വരുന്നു. യു.എ.ഇ, ഖത്തർ, തുർക്കി, എത്യോപ്യ ഉൾ​പ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ ഇവി​ടങ്ങളിൽനിന്ന്​ പ്രവാസികൾ കുവൈത്തിലേക്ക്​ വരുന്നുണ്ട്​.

കുവൈത്തിലേക്ക​ു​ വരുന്ന യാത്രക്കാർക്ക്​ പി.സി.ആർ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. ഇവിടെയെത്തിയാൽ രണ്ടാഴ്​ച നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണം. കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. വിമാന ടിക്കറ്റ്​ ഒാൺലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ല​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait AirportFlightkuwait news
Next Story