Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരണ്ടു​ ലക്ഷം ഡോസ്​...

രണ്ടു​ ലക്ഷം ഡോസ്​ ഒാക്​സ്​ഫഡ്​ വാക്​സിൻ അടുത്തയാഴ്​ച എത്തും

text_fields
bookmark_border
രണ്ടു​ ലക്ഷം ഡോസ്​ ഒാക്​സ്​ഫഡ്​ വാക്​സിൻ അടുത്തയാഴ്​ച എത്തും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടു​ ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക കോ​വി​ഡ്​ വാ​ക്​​സി​ൻ അ​ടു​ത്ത​യാ​ഴ്​​ച എ​ത്തി​ക്കും. ഒാ​ക്​​സ്ഫ​ഡ്​ വാ​ക്​​സി​െൻറ കു​വൈ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഷി​പ്​​​മെൻറാ​വും ഇ​ത്. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്​ തു​ട​ക്കം എ​ന്നി​ങ്ങ​നെ​യാ​യി എ​ട്ടു​ ല​ക്ഷം ഡോ​സു​ക​ൾ​കൂ​ടി എ​ത്തി​ക്കും. ഏ​പ്രി​ലോ​ടു​കൂ​ടി 30 ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക വാ​ക്​​സി​ൻ കു​വൈ​ത്തി​ൽ എ​ത്തി​ക്ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ആ​ദ്യ ബാ​ച്ചാ​യി ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്​​ത ഫൈ​സ​ർ, ബ​യോ​ൻ​ടെ​ക്​ വാ​ക്​​സി​നാ​ണ്​ രാ​ജ്യ​നി​വാ​സി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഫൈ​സ​ർ ക​മ്പ​നി സാ​േ​ങ്ക​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ൽ​പാ​ദ​നം നി​ർ​ത്തി​യ​ത്​ കു​വൈ​ത്തി​​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​ഹ്​​മ​ദി, ജ​ഹ്​​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി കു​ത്തി​വെ​പ്പു​​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ന്ന​ദ്ധ​മാ​ണെ​ങ്കി​ലും വാ​ക്​​സി​ൻ വേ​ണ്ട​ത്ര എ​ത്താ​ത്ത​താ​ണ്​ ത​ട​സ്സം.

മി​ശ്​​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ലെ ഹാ​ൾ അ​ഞ്ച്, ആ​റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​പ്പോ​ൾ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. പു​തി​യ അ​പ്പോ​യ​ൻ​റ്​​മെൻറു​ക​ൾ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഒാ​ക്​​സ്ഫ​ഡ്​ വാ​ക്​​സി​ൻ എ​ത്തു​ന്ന​തോ​ടെ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മ​ട​ങ്ങു​ന്ന 48 ല​ക്ഷം വ​രു​ന്ന കു​വൈ​ത്ത്​ ജ​ന​സം​ഖ്യ​ക്ക്​ പൂ​ർ​ണ​മാ​യി കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഇൗ ​വ​ർ​ഷം അ​വ​സാ​നം വ​രെ​യെ​ങ്കി​ലും ദൗ​ത്യം തു​ട​രേ​ണ്ടി വ​രും.

ഡി​സം​ബ​ർ 24ന്​ ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചാ​ണ്​ രാ​ജ്യ​ത്ത്​ വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.400ലേ​റെ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ കേ​വി​ഡ്​ വാ​ക്​​സി​ൻ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxford vaccine
Next Story