Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരണ്ടു​ ലക്ഷം ഡോസ്​...

രണ്ടു​ ലക്ഷം ഡോസ്​ ജെ.ആൻഡ്​ ജെ വാക്​സിൻ ഇറക്കുമതി ചെയ്യും

text_fields
bookmark_border
രണ്ടു​ ലക്ഷം ഡോസ്​ ജെ.ആൻഡ്​ ജെ വാക്​സിൻ ഇറക്കുമതി ചെയ്യും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ര​ണ്ട്​ ല​ക്ഷം ഡോ​സ്​ ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ കോ​വി​ഡ്​ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യും. സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ ടെ​ൻ​ഡേ​ഴ്​​സി​െൻറ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​റു​ല​ക്ഷം ദീ​നാ​റി​െൻറ ക​രാ​റി​നാ​ണ്​ ടെ​ൻ​ഡ​ർ ഏ​ജ​ൻ​സി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഒാ​ഡി​റ്റ്​ ബ്യൂ​റോ​യു​ടെ കൂ​ടി അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഇ​റ​ക്കു​മ​തി​യു​ടെ മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കും. ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് നേ​ര​ത്തെ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി​യ​താ​ണ്.

വാ​ക്സി​നു​ക​ളു​ടെ സു​ര​ക്ഷ, ഫ​ല​പ്രാ​പ്തി, ഗു​ണ​നി​ല​വാ​രം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് ഡ്ര​ഗ്​​സ്​ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ അ​റി​യി​ച്ചു. വാ​ക്സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ മ​ന്ത്രാ​ല​യ സാ​ങ്കേ​തി​ക സ​മി​തി അ​വ​ലോ​ക​നം ചെ​യ്തി​രു​ന്നു.

ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ന്​ 85 ശ​ത​മാ​നം വ​രെ​യാ​ണ്​ ഫ​ല​പ്രാ​പ്​​തി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക, മോ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ എ​ന്നീ വാ​ക്​​സി​നു​ക​ൾ​ക്കാ​ണ്​ കു​വൈ​ത്ത്​ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J&J vaccine
News Summary - Two lakh doses of J&J vaccine will be imported
Next Story