Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിയോസ്​കിൽ കെട്ടിക്കിടക്കുന്നത്​ രണ്ടുലക്ഷം സിവിൽ ​െഎഡി

text_fields
bookmark_border
ഇത്​ കിയോസ്​ക്​ ശേഷിയുടെ 90 ശതമാനം; പുതിയ കാർഡ്​ നിക്ഷേപിക്കാൻ പ്രയാസം
കിയോസ്​കിൽ കെട്ടിക്കിടക്കുന്നത്​ രണ്ടുലക്ഷം സിവിൽ ​െഎഡി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ആസ്ഥാനത്തെ കിയോസ്​കുകളിൽ കെട്ടിക്കിടക്കുന്നത്​ രണ്ടുലക്ഷം സിവിൽ ​െഎഡി കാർഡുകൾ. എല്ലാ നടപടികളും പൂർത്തിയായി ബന്ധപ്പെട്ട വ്യക്തികൾക്ക്​ എടുത്തുപോവാനായി കിയോസ്​കുകളിൽ നിക്ഷേപിച്ച കാർഡുകളാണ്​ അവിടെത്തന്നെ കിടക്കുന്നത്​. ഇത്​ കിയോസ്​കി​െൻറ ശേഷിയുടെ 90 ശതമാനം വരും. മൂന്നുമാസം മുമ്പ്​ നിക്ഷേപിച്ച കാർഡുകളും കൊണ്ടുപോയിട്ടില്ല.

പുതിയ കാർഡുകൾ നിക്ഷേപിക്കണമെങ്കിൽ നിലവിലുള്ളതി​െൻറ വലിയൊരു ഭാഗം ആളുകൾ ഏറ്റുവാങ്ങേണ്ടതുണ്ട്​. ലോക്ഡൗണിന്​ ശേഷം സർവിസ്​ പുനരാരംഭിച്ചതിന്​ ശേഷം കുവൈത്തികളുടെയും വിദേശികളുടെയും പത്തുലക്ഷത്തിലേറെ കാർഡുകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി തയാറാക്കിയിട്ടുണ്ട്​. ഇതിൽ പകുതിയിലേറെ വിദേശികളുടേതാണ്​. പാസി ആസ്ഥാനത്തെ 45 വെൻഡിങ്​ മെഷീനുകൾ വഴിയാണ്​ വിതരണം. നടപടിക്രമങ്ങൾ പൂർത്തിയായ സ്വദേശികളും വിദേശികളും കാർഡ്​ കൈപ്പറ്റണമെന്ന്​ അതോറിറ്റിയിലെ പ്രൊഡക്​ഷൻ ആൻഡ്​ ഡിസ്​ട്രിബ്യൂഷൻ വകുപ്പ്​ ആവശ്യപ്പെട്ടു.

തങ്ങളുടെ സിവിൽ ​െഎഡി കാർഡുകൾ വിതരണത്തിൽ സജ്ജമായിട്ടുണ്ടോ എന്ന്​ പരിശോധിക്കാൻ അതോറിറ്റിയുടെ വെബ്​സൈറ്റിൽ സൗകര്യമുണ്ട്​. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്​റ്റാറ്റസ്​ അറിയാം. കാർഡ്​ തയാറായെന്ന്​ ഉറപ്പാക്കിയതിന്​ ശേഷം മാത്രം അപ്പോയിൻറ്​മെൻറ്​ എടുക്കണമെന്ന്​ അധികൃതർ നിർദേശിച്ചു. അതോറിറ്റിയുടെ വെബ്​സൈറ്റ്​ ​വഴി അപ്പോയിൻറ്​മെൻറ്​ എടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം.

നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ല. സിവിൽ ഐ.ഡി കാർഡുകൾ വീടുകളിൽ എത്തിച്ചു നൽകാനുള്ള പദ്ധതിക്ക് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകിയെങ്കിലും തുട​ർനടപടികൾ ആയില്ല. വിതരണത്തിന് തയാറായ കാർഡുകൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുനൽകുന്ന സംവിധാനമാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നടപ്പാക്കാനൊരുങ്ങുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story