ഹവല്ലിയിൽ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsഅഗ്നിശമന സേന തീകെടുത്തുന്നു
കുവൈത്ത് സിറ്റി: ഹവല്ലിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഹവല്ലിയിലെ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഹവല്ലി സെന്ററിലെയും സാൽമിയ സെന്ററിലെയും അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി.
കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ അതിവേഗത്തിൽ ഒഴിപ്പിച്ച സംഘം സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി തീ അണക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്കായി മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തീപിടിത്തത്തിൽ നിരവധി വസ്തുക്കൾ കത്തിനശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

