Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാജ‍്യ സേവനത്തിന്‍റെ ...

രാജ‍്യ സേവനത്തിന്‍റെ മഹത്തായ രണ്ട് വർഷം; കിരീടാവകാശിക്ക് അമീറിന്റെ അഭിനന്ദനം

text_fields
bookmark_border
രാജ‍്യ സേവനത്തിന്‍റെ  മഹത്തായ  രണ്ട് വർഷം;  കിരീടാവകാശിക്ക്  അമീറിന്റെ അഭിനന്ദനം
cancel
camera_alt

അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും

കുവൈത്ത് സിറ്റി: ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുവൈത്ത് കിരീടാവകാശിയായി ചുമതലയേറ്റിട്ട് രണ്ടുവർഷം. 2024 ജൂൺ ഒന്നിനാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ചുമതലയേറ്റത്. അധികാരമേറ്റതിന്റെ രണ്ടാം വാർഷികത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാ​ശിയെ അഭിനന്ദനം അറിയിച്ചു. കിരീടാവകാശിക്ക് ആരോഗ്യവും ക്ഷേമവും ആശംസിച്ച അമീർ മാതൃരാജ്യത്തിനും അതിന്റെ ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികവോ​ടെ നയിക്കാനാകട്ടെ എന്നു പ്രാർത്ഥിച്ചു. അമീറിന്റെ ആത്മാർഥതമായ അഭിനന്ദനത്തിനും ആശംസകൾക്കും കിരീടാവകാശി നന്ദിപറഞ്ഞു. പ്രിയപ്പെട്ട മാതൃരാജ്യത്തിനുവേണ്ടി ഉദാര സേവനം തുടരുമെന്നും വ്യക്തമാക്കി.

മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ കിരീടാവകാശിയുടെ പദവികൾ വഹിച്ചുവന്നിരുന്ന ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി ചുമതല ഏറ്റതിനെ തുടർന്നാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പുതിയ കിരീടാവകാശി ആയത്.

1953 ൽ ജനിച്ച ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പ്രധാനമന്ത്രി, ദീർഘകാലം ഉപപ്രധാനമന്ത്രി, വിവിധ വകുപ്പുകളിലെ മന്ത്രി പദവികൾ, നയതന്ത്ര പദവികൾ എന്നിവ വഹിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amirprinceKuwait
News Summary - Two Glorious Years of National Service: Amir Congratulates Crown Prince
Next Story