കുവൈത്തിൽ രണ്ടുപേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ
text_fieldsകുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് കോവിഡ് വിശദാംശങ്ങൾ വിശദീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടുപേർക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി.ബ്രിട്ടനിൽനിന്നു വന്ന രണ്ടു കുവൈത്തി സ്ത്രീകൾക്കാണ് കൊറോണ വൈറസ് വകഭേദം കണ്ടെത്തിയത്.
ഒരാൾക്ക് വിമാനം പുറപ്പെടുന്നതിനുമുമ്പും മറ്റേയാൾക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലുമാണ് വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.
പി.സി.ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച ഇരുവരെയും ക്വാറൻറീനിലേക്കു മാറ്റി നടത്തിയ ജനിതക പരിശോധനയിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസാണെന്ന് വ്യക്തമായത്. രണ്ടുപേരും പുറത്തുപോവാതെ നേരിട്ട് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പ്രവേശിച്ചതുകൊണ്ട് വ്യാപനഭീതിയില്ലെന്നാണ് വിലയിരുത്തൽ.
എന്നാലും സാമൂഹിക അകലം പാലിക്കുകയും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ അനുസരിക്കുകയും ചെയ്ത് പരമാവധി ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം രാജ്യനിവാസികളോട് ആവശ്യപ്പെട്ടു.