അൽ റായിയിൽ കെട്ടിട മതിൽ ഇടിഞ്ഞുവീണ് രണ്ടു മരണം
text_fieldsഅൽ റായിയിൽ മതിൽ ഇടിഞ്ഞുവീണ സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങൾ
രക്ഷാപ്രവർത്തനത്തിൽ
കുവൈത്ത് സിറ്റി: അൽ റായിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ് ദാരുണമായ അപകടം. വിവരം അറിഞ്ഞ ഉടൻ ശുവൈഖ് ഇൻഡസ്ട്രിയൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
എന്നാൽ അപകടത്തിന്റെ തീവ്രത കാരണം രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.പ്രദേശം സുരക്ഷിതമാക്കുന്നതിനും, കൂടുതൽ തകർച്ചകൾ തടയുന്നതിനും, മറ്റു തൊഴിലാളികളുടെയും സ്ഥലത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനും അഗ്നിശമന സേനാംഗങ്ങൾ ഇടപെട്ടു. തകർന്ന ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു.അപകട കാരണങ്ങൾ കണ്ടെത്തുന്നതിനും നിർമാണ സ്ഥലത്ത് സുരക്ഷ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമായി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

