അഹ്മദിയിൽ മദ്യവുമായി രണ്ട് ഏഷ്യൻ പ്രവാസികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ ചെക്ക്പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച 200 കുപ്പി പ്രാദേശികമായി നിർമിച്ച മദ്യവുമായി രണ്ട് ഏഷ്യൻ പ്രവാസികൾ പിടിയിൽ.
പൊലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ പിടികൂടി.
ഇവരുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ പിൻസീറ്റുകളിലും കാറിന്റെ ട്രങ്കിലുമായി ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ 200 കുപ്പി പ്രാദേശികമായി നിർമിച്ച മദ്യം കണ്ടെത്തി.
പ്രാഥമിക ചോദ്യം ചെയ്യലിൽ, പ്രതികൾ മദ്യം നിർമ്മിക്കുകയും കുപ്പികളിലാക്കി ഡെലിവറി സർവിസ് വഴി വിതരണം ചെയ്തുവരുകയായിരുന്നു എന്നും സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത മദ്യവും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

