Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി രണ്ട് ഏഷ്യൻ ഡ്രൈവർമാർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി രണ്ട് ഏഷ്യൻ ഡ്രൈവർമാർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ച രണ്ട് ഡ്രൈവർമാരെ ഹവല്ലി പട്രോളിംഗ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പതിവ് പട്രോളിങ്ങിനിടെ ഇരുവരും മണൽ നിറഞ്ഞ പ്രദേശത്ത് കുഴിച്ച് വസ്തുക്കൾ പുറത്തെടുക്കുന്നത് കണ്ട പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ ഇര​ുവരും വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് അടങ്ങിയ 12 പ്ലാസ്റ്റിക് പൗച്ചുകൾ കണ്ടെത്തി. അന്വേഷണത്തിൽ ഇരുവരും ഏഷ്യൻ പൗരന്മാരാണെന്നും ഡ്രൈവർമാരായി ജോലി ചെയ്യുന്നവരാണെന്നും വ്യക്തമായി. ഉപയോഗിച്ച വാഹനം ഒരാളുടെ സ്പോൺസറിന്റേതാണെന്നും ഈ പ്രവർത്തനങ്ങളെക്കുറിച്ച് സ്​പോൺസർക്ക് അറിയില്ലന്നും ഇരുവരും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Asian drivers arrested with drugs
Next Story