Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിൽ വീണ്ടും അഭ്യാസം: പ്രതികളെ അറസ്റ്റ് ചെയ്തു, വാഹനങ്ങൾ നശിപ്പിച്ചു

text_fields
bookmark_border
റോഡിൽ വീണ്ടും അഭ്യാസം: പ്രതികളെ അറസ്റ്റ് ചെയ്തു, വാഹനങ്ങൾ നശിപ്പിച്ചു
cancel
camera_alt

പിടച്ചെടുത്ത വാഹനം നശിപ്പിക്കുന്നു

കുവൈത്ത് സിറ്റി: വഫ്‌റ കാർഷിക മേഖലയിൽ, ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ചതിന് രണ്ട് ഡ്രൈവർമാരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ മറ്റേയാളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനായി സുരക്ഷാ പട്രോളിംഗിനെ മന:പൂർവ്വം തടസ്സപ്പെടുത്തുകയുമുണ്ടായി. ലൈസൻസ് പ്ലേറ്റുകളില്ലാത്തതും ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കുന്നതുമായ വാഹനങ്ങളിലായിരുന്നു അഭ്യാസപ്രകടനം. ഇരുവർക്കുമെതിരെ ഗതാഗത നിയമലംഘനത്തിന് നടപടിയെടുക്കുകയും സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ചതിനും റോഡ് സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചതിനും രണ്ട് വാഹനങ്ങളും കണ്ടുകെട്ടി നശിപ്പിച്ചു.

അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനെതിരെയും സുരക്ഷാ പട്രോളിംഗിനെ തടസ്സപ്പെടുത്തുന്നതിനെതിരെയും വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും, നിയമലംഘകരെ പിടികൂടാനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടുള്ള നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Arrested and Vehicles Destroyed in Kuwait
Next Story