കെ.ഇ.എ കുവൈത്ത് ട്വന്റി20 വേൾഡ് കപ്പ് പ്രവചന മത്സരം
text_fieldsകെ.ഇ.എ കുവൈത്ത് ട്വന്റി20 വേൾഡ് കപ്പ് പ്രവചന മത്സരം പോസ്റ്റർ പ്രകാശനം രാമകൃഷ്ണൻ കള്ളാർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത്, റിഗ്ഗായ് ഏരിയ കമ്മിറ്റി ട്വന്റി20 വേൾഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. മത്സര പോസ്റ്റർ കെ.ഇ.എ കേന്ദ്ര പ്രസിഡന്റ് രാമക്യഷ്ണൻ കള്ളാർ ഏരിയാ ജന. സെക്രട്ടറി സത്താർ കൊളവയലിന് നൽകി പ്രകാശനം ചെയ്തു.
പ്രസിഡന്റ് അബ്ദുള്ള കടവത്ത് അധ്യക്ഷത വഹിച്ചു. കെ.ഇ.എ അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ, ആക്ടിങ് ജന.സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, സെക്രട്ടറി റഹീം ആരിക്കാടി, മീഡിയ കൺവീനർ റഫീക്ക് ഒളവറ, റസാഖ് കയ്യാർ എന്നിവർ പങ്കെടുത്തു. എൻ.വി.വിനോദ് കുമർ സ്വാഗതവും സിദ്ദീക്ക് ശർഖി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

