ട്വൻറി 20 ലോകകപ്പ് യോഗ്യത: കുവൈത്ത് ക്രിക്കറ്റ് ടീമിൽ മൂന്നുമലയാളികൾ
text_fieldsകുവൈത്ത് സിറ്റി: ട്വൻറി 20 ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള കുവൈത്ത് ക്രിക്കറ്റ് ടീമിൽ മൂന്നു മലയാളികൾ.
മുഹമ്മദ് ഫാറൂഖ്, അഫ്സൽ, അർജുൻ മകേഷ് എന്നിവരാണ് മലയാളികൾ. ഇവർ അടങ്ങുന്ന 22 അംഗ ടീമിനെ പരിശീലിപ്പിക്കുന്നത് മുൻ ദക്ഷിണാഫ്രിക്കൻ ഒാപണിങ് ബാറ്റ്സ്മാനായ ഹെർഷൽ ഗിബ്സ് ആണ്. രണ്ടുമാസത്തിനകം നടക്കുന്ന മത്സരത്തിനായി തീവ്രപരിശീലനത്തിലാണ് ടീം. കഴിഞ്ഞദിവസം ഹെർഷൽ ഗിബ്സ് കുവൈത്ത് ക്രിക്കറ്റ് പരിശീലകനായി ചുമതലയേറ്റു.
രാജ്യത്ത് ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കാൻ പദ്ധതി തയാറാക്കുകയാണ് കുവൈത്ത് ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് ബോർഡ് വാർഷികത്തിൽ പ്രസിഡൻറ് ഹൈദർ അൽ ഫർമാൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സാജിദ് അഷ്റഫ്, ഡയറക്ടർമാരായ ഋഷി ഡി. ജയൻ (സീനിയേഴ്സ് ആൻഡ് ഐ.ടി), ഹർഷിദ് (ജൂനിയേഴ്സ്), മഹ്ബൂബ് ഖാൻ (വനിത), വനിതാ ടീം ക്യാപ്റ്റൻ മറിയം ഉമർ, സുധാകർ ഷെട്ടി എന്നിവർ സംസാരിച്ചു.
