ടി.വി.എസ് ഹൈദർ ഗ്രൂപ് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsടി.വി.എസ് ഹൈദർ ഗ്രൂപ് മെഗാ ലക്കി ഡ്രോയിൽ വിജയികളായവർ ചെയർമാൻ ഡോ. എസ്.എം. ഹൈദർ അലിക്കൊപ്പം
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ടി.വി.എസ് ഹൈദർ ഗ്രൂപ് സംഘടിപ്പിച്ച മെഗാ ലക്കി ഡ്രോയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചെയർമാൻ ഡോ. എസ്.എം. ഹൈദർ അലി വിതരണം ചെയ്തു. ദിവസവും ഒന്നാം സമ്മാനമായി വൻസാ എൽ.ഇ.ഡി ടി.വിയും രണ്ടാം സമ്മാനമായി സാംസങ് മൊബൈൽ ഫോണും മൂന്നാം സമ്മാനമായി ഹെയർ ഡ്രയർ എന്നിവയാണ് നൽകിയത്. ആഗസ്റ്റ് 15 മുതൽ 18 വരെ ടി.വി.എസ് ട്രാവൽസിൽനിന്ന് വിമാന ടിക്കറ്റുകൾ വാങ്ങിയവരിൽ നിന്ന് ദിവസവും മൂന്ന് ആളുകൾ വീതം നറുക്കെടുപ്പ് നടത്തിയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഭുമാന ജനാർദനൻ, പരഷോതം സിങ്, ഷെയ്ഖ് മുഹമ്മദ് റാഫി, സഫറുന്നിസ സഹീർ, അഹമ്മദ് ഹിമാദ്, മൂസ, ഷെയ്ഖ് മിറ്റ്ല ഖലീൽ, പെർണപ്പട്ടി സുബ്ബമ്മ, മുത്തുതന്ദ്രി റോഷൻ , വില്ലൂരി ബേബി സരോജിനി, മുഹമ്മദ് അബൂദ്, അറക്കൽ ബഷീർ, ഹാസിം എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. മാർക്കറ്റിങ് മാനേജർ ഗോപലാൽ സമ്മാന വിതരണങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

