കുവൈത്ത് മാനുഷിക പ്രവർത്തനങ്ങളെ തുർക്കിയ റെഡ് ക്രസന്റ് പ്രശംസിച്ചു
text_fieldsകുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങൾ സഹായ വിതരണത്തിൽ
കുവൈത്ത് സിറ്റി: തുർക്കിയയിൽ ഭൂകമ്പത്തിൽ ദുരിതം പേറുന്നവർക്ക് നൽകിയ സഹായത്തിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയെ (കെ.ആർ.സി.എസ്) തുർക്കി റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ യൂസുഫ് സെയ്ഗിലി പ്രശംസിച്ചു. അന്റാക്യയിലെ 2400 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു യൂസുഫ് സെയ്ഗിലി.
ദുരിതബാധിതർക്ക് ഭക്ഷണം, ടെന്റുകൾ, ജനറേറ്ററുകൾ എന്നിവ കുവൈത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ പിന്തുണയെ അഭിനന്ദിച്ചു. അതേസമയം, ഭൂകമ്പബാധിത പ്രദേശങ്ങളിൽ പ്രവർത്തനം വിപുലീകരിക്കുന്നത് തുടരുന്നതായി കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.
ആയിരക്കണക്കിന് ആളുകൾക്ക് പാർപ്പിടവും ഭക്ഷണവും മരുന്നും ആവശ്യമുള്ളതിനാൽ തകർന്ന പ്രദേശങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽനിന്ന് കെ.ആർ.സി.എസ് പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

