Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതുർക്കിയ, സിറിയ...

തുർക്കിയ, സിറിയ ഭൂകമ്പം: സഹായം തുടരുന്നു; ഒത്തൊരുമിച്ച് മലയാളികളും

text_fields
bookmark_border
തുർക്കിയ, സിറിയ ഭൂകമ്പം: സഹായം തുടരുന്നു; ഒത്തൊരുമിച്ച് മലയാളികളും
cancel
camera_alt

കു​വൈ​ത്ത് റെ​ഡ് ക്രെ​സ​ന്റ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യ​വി​ത​ര​ണ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ക​മ്പ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കു​വൈ​ത്ത് സ​ഹാ​യം തു​ട​രു​ന്നു. ഭൂ​ക​മ്പ​ത്തി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട തു​ർ​ക്കി​യ​യി​ലെ കി​ലി​സ് ന​ഗ​ര​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​താ​യി കു​വൈ​ത്ത് റെ​ഡ് ക്രെ​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ‘കു​വൈ​ത്ത് ബൈ ​യു​വ​ർ സൈ​ഡ്’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യ​വി​ത​ര​ണ​മെ​ന്ന് കെ.​ആ​ർ.​സി.​എ​സ് തു​ർ​ക്കി​യ മി​ഷ​ൻ മേ​ധാ​വി ന​ബീ​ൽ അ​ൽ ഹ​ഫെ​ത്ത് പ​റ​ഞ്ഞു. ടെ​ന്റു​ക​ൾ, പു​ത​പ്പു​ക​ൾ, ചൂ​ടാ​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളാ​ണ് ന​ൽ​കി വ​രു​ന്ന​ത്. തു​ർ​ക്കി​യ​യി​ലെ ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ സൊ​സൈ​റ്റി​യു​ടെ ഫീ​ൽ​ഡ് ടീം, ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ വി​ല​യി​രു​ത്തി പ്ര​തി​ദി​നം 450 ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് പാ​ർ​പ്പി​ടം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, ശു​ചി​ത്വം, ഭ​ക്ഷ​ണ സ​ഹാ​യം എ​ന്നി​വ ന​ൽ​കു​ന്ന​തി​ന് കെ.​ആ​ർ.​സി.​എ​സ് ടീം ​ട​ർ​ക്കി​ഷ് റെ​ഡ് ക്രെ​സ​ന്റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു. തു​ർ​ക്കി​യ​യോ​ടു​ള്ള കു​വൈ​ത്തി​ന്റെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തെ ഈ ​സ​ഹാ​യം സൂ​ചി​പ്പി​ക്കു​ന്ന​താ​യും അ​ൽ ഹ​ഫെ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey- Syria earthquake
News Summary - Turkey, Syria earthquake: Aid continues; Malayalis together
Next Story