മികവിന്റെ വേദിയായി ടർബോസ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsടർബോസ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയികളും മത്സരാർഥികളും
കുവൈത്ത് സിറ്റി: ടർബോസ് ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ വൻ പങ്കാളിത്തം.
ഫർവാനിയ റാപ്റ്റർസ് ബാഡ്മിന്റൺ കോർട്ടിലും, ഐസ്മാഷ് ബാഡ്മിന്റൺ കോർട്ട് അഹമ്മദി എന്നിവിടങ്ങളിലുമായി നടന്ന മത്സരങ്ങളിൽ 165 ടീമുകളിൽ നിന്നും 330തോളം പേർ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഡ്വാൻസ് വിഭാഗത്തിൽ ഷെഹീൻ - ബിനോജ് ടീം, 40 വയസു വിഭാഗത്തിൽ നാഫിസ്-സഞ്ജു, ഇന്റർമീഡിയേറ്റ് വിഭാഗത്തിൽ സിബി ഭാസ്കരൻ-ശങ്കർ, ലോവർ ഇന്റർമീഡിയേറ്റ് വിഭാഗത്തിൽ ജിധീഷ്- അഖിൽ, ലേഡീസ് വിഭാഗത്തിൽ ചെറിയൽ- ക്രിസ്റ്റീന, മിക്സഡ് വിഭാഗത്തിൽ അവനീത്-അമൽ എന്നിവർ വിജയികളായി.
ക്ലബ് ചെയർമാൻ അജോ തോമസ്, സെക്രട്ടറി അർജുൻ, കമ്മിറ്റി അംഗങ്ങളായ സബിൻ സാം, രഞ്ജിത് സിംഗ്, ശരത് ഇമ്മട്ടി, ഇർഷാദ്, വിജിൻ, ആന്റണി, കൃഷ്ണ കുമാർ, അൻവർ, അശ്വിൻ, റോബിൻ, സുനിൽ, ജയേഷ്, നയന, ശിൽപ എന്നിവർ വിജയികൾക്ക് ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

