ഒക്ടോബർ 27ന്റെ തനിമ വടംവലി മത്സരം മാറ്റി
text_fieldsകുവൈത്ത് സിറ്റി: ആഘോഷ പരിപാടികൾക്ക് കുവൈത്ത് സർക്കാറിന്റെ നിയന്ത്രണം വന്ന സാഹചര്യത്തിൽ ഒക്ടോബർ 27ന് തനിമ സംഘടിപ്പിക്കാനിരുന്ന ദേശീയ വടംവലി മത്സരവും അനുബന്ധ പരിപാടികളും മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. സാഹചര്യം അനുകൂലമാകുന്നപക്ഷം പുനഃസംഘടിപ്പിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
ഓണത്തനിമയോടനുബന്ധിച്ച് നടക്കുന്ന എ.പി.ജെ. അബ്ദുൽ കലാം മെമ്മോറിയൽ പേൾ ഓഫ് ദ സ്കൂൾ അവാർഡുദാന പ്രവർത്തനം തുടരുന്നു. വടംവലി മത്സര ടീമുകൾക്ക് രജിസ്ട്രേഷൻ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

