ട്രിവാന്‍ഡ്രം ക്ലബ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ
text_fieldsട്രിവാന്‍ഡ്രം ക്ലബ് കുവൈത്ത് ഇഫ്താർ സംഗമം ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ട്രിവാന്‍ഡ്രം ക്ലബ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. പ്രസിഡന്റ് രാജേഷ് കൃഷ്ണ പാലക്കാട് അധ്യക്ഷത വഹിച്ചു.
ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി.
ചെയർമാൻ രതീഷ് വർക്കല ട്രിവാന്‍ഡ്രം ക്ലബിനെ കുറിച്ചുള്ള വിവരണം നൽകി.
പ്രവാസി ലീഗല്‍ സെല്‍ രക്ഷാധികാരി ജയകുമാർ , പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ഷെമേജ് കുമാർ, നാഷ്, മുഹമദ് സാലി, സജീവ് ഗോവിന്ദശാന്ത, ഡോ. എബ്രാഹാം, നിജാസ്, ഷാജഹാൻ, സന്തോഷ് കുട്ടത്ത്, സുല്‍ഫിക്കർ, ഷിച്ചു എന്നിവർ സംസാരിച്ചു.ആശ രാജേഷ് സ്വാഗതവും ആതിര ജിബീഷ് നന്ദിയും പറഞ്ഞു. ലിദിയ സ്റ്റീഫൻ, അശ്വതി എന്നിവർ നേതൃത്വം നൽകി.

