Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസേവനത്തി​െൻറ ആഘോഷമായി...

സേവനത്തി​െൻറ ആഘോഷമായി കോവിഡ്കാല ഹീറോകൾക്ക്​ ആദരം

text_fields
bookmark_border

കുവൈത്ത് സിറ്റി: ​കോവിഡ്​ കാലത്ത്​ നിസ്​തുല സേവനം അർപ്പിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ആദരിക്കല്‍ ചടങ്ങ് ഹൃദ്യമായി. 'ബിഗ്‌ സല്യൂട്ട് റ്റു ദ ഹീറോസ്' തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്താണ് കോവിഡ് കാല സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചത്. ത്യാഗമനസ്സോടെയുള്ള പ്രവർത്തനങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് പ്രചോദനമാകാൻ കൂടിയാണീ സംഗമമെന്ന് ഉദ്​ഘാടനം ചെയ്ത വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ്​ അന്‍വര്‍ സഈദ്‌ പറഞ്ഞു. ഭക്ഷ്യ കിറ്റ് വിതരണം, ആതുര സേവനം, മരുന്ന് വിതരണം, കൗൺസലിങ്​ തുടങ്ങി വിവിധ വിഭാഗങ്ങളിലായി സേവനം അനുഷ്ടിച്ച നൂറിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് ആദരിക്കപ്പെട്ടത്​. സൗജന്യ ചാര്‍ട്ടര്‍വിമാന കമ്മിറ്റി അംഗങ്ങളെയും കര്‍ഫ്യൂ കാലയളവില്‍ പ്രത്യേക പാസ് കരസ്ഥമാക്കി പ്രവാസികള്‍ക്കായി സേവനം നിർവഹിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.

നിറഞ്ഞ പിന്തുണയുമായി നിന്ന ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു. റഫീഖ് ബാബു പൊന്മുണ്ടം രചന നിര്‍വഹിച്ച് ഫായിസ് അബ്ദുല്ല ശബ്ദം നല്‍കി ജസീല്‍ ചെങ്ങളാന്‍ സംവിധാനം ചെയ്ത വീഡിയോ പ്രസ​േൻറഷനും ചടങ്ങില്‍ അവതരിപ്പിച്ചു.

'അതിജീവനത്തി​െൻറ ഇശലുകള്‍' തലക്കെട്ടിൽ റാഫി കല്ലായിയും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ സംഗമത്തിന് മാറ്റുകൂട്ടി. റാഫില്‍ ഡ്രോ നറുക്കെടുപ്പില്‍ വിജയികളായവർക്ക്​ ജസീറ എയര്‍വേയ്സ്, പ്രിന്‍സസ് ട്രാവല്‍സ് എന്നിവര്‍ സ്പോന്‍സര്‍ ചെയ്ത വിമാന ടിക്കറ്റ്​ നൽകി. വെൽഫെയർ കേരള വൈസ് പ്രസിഡൻറും കോവിഡ് ദുരിതാശ്വാസ കമ്മിറ്റി തലവനുമായ ഖലീല്‍ റഹ്​മാന്‍ അധ്യക്ഷത വഹിച്ചു. അനിയന്‍ കുഞ്ഞ് പാപ്പച്ചൻ, അബ്ദുല്‍ വാഹിദ്, നയീം ലംഗാലത്ത്, അഷ്​കര്‍ മാളിയേക്കൽ, സനോജ് സുബൈർ, വിഷ്ണു നടേശ്, വാഹിദ ഫൈസല്‍, അന്‍വര്‍ ഷാജി, ഷംസീര്‍ ഉമ്മര്‍, കെ.വി. ഫൈസല്‍, സഫ്​വാന്‍, നിഷാദ് ഇടവ, അംജദ് എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കി. പി.ടി.പി. ആയിഷ, ഫായിസ് അബ്ദുല്ല , യാസിര്‍ കരിങ്കല്ലത്താണി എന്നിവര്‍ അവതാരകരായി.ജനറല്‍ സെക്രട്ടറി റഫീഖ് ബാബു സ്വാഗതവും പ്രോഗ്രാം കണ്‍വീനറും കേന്ദ്ര ട്രഷററുമായ ഷൗക്കത്ത് വളാഞ്ചേരി നന്ദിയും പറഞ്ഞു.

മന്‍മീത് സിങ്​( ബില്‍ ആഫിയ ഗ്രൂപ്പ്), പി.ടി. ശരീഫ് (കനിവ് സോഷ്യല്‍ റിലീഫ് സെല്‍), സചിൻ (ജസീറ എയര്‍വേയ്സ്), അബ്ദുറസാഖ് (ശൈഖ്​ അബ്ദുല്ല നൂരി ചാരിറ്റി ആൻഡ്​ അൽ നജാത് ചാരിറ്റി സൊസൈറ്റി), മുസ്തഫ (ക്വാളിറ്റി ഫുഡ്സ്), അഫ്‌സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ്‌), അനസ് മുഹമ്മദ്‌ (പ്രിന്‍സസ് ഹോളിഡേയ്സ് ആൻഡ്​ ട്രാവല്‍സ്) ഫിറോസ്‌ ഹമീദ് (എത്തിക്കല്‍ മെഡിക്കല്‍ ഫോറം), നംഷീർ കൊളപ്പാൽ (നെസ്റ്റോ ഹൈപര്‍), സാദിഖ് അലി (എം.ഇ.എസ് കുവൈത്ത്), ഷബീര്‍ (ഫ്രൈഡേ ഫോറം), പ്രിന്‍സ് (ഫഹദ് അൽ അഹ്‌മദ് ക്ലിനിക്ക് കേരളൈറ്റ് നഴ്സസ് ഗ്രൂപ്പ് ), സുബൈർ (ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്) , ഷുക്കൂർ (ബുഷാരി ഗ്രൂപ്പ്), ഗഫൂര്‍ (ഫെസേകോ മിഡില്‍ ഈസ്റ്റ്), നജീബ് (അമേരിക്കന്‍ ടൂറിസ്റ്റര്‍) എന്നിവരും ആദരം ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story