ശൈഖ് സബാഹിന് ആദരം: ഇന്ത്യയിൽ ദേശീയ പതാക താഴ്ത്തിക്കെട്ടി
text_fieldsഅന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനോടുള്ള ആദര സൂചകമായി കേരള നിയമസഭ മന്ദിരത്തിൽ പതാക താഴ്ത്തിക്കെട്ടിയപ്പോൾ
കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ഞായറാഴ്ച ദുഃഖാചരണം നടത്തി.സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന കെട്ടിട സമുച്ചയങ്ങളിൽ പകുതി താഴ്ത്തിക്കെട്ടി. ഒൗദ്യോഗിക ആഘോഷങ്ങളെല്ലാം റദ്ദാക്കിയിരുന്നു.
നിയമസഭ മന്ദിരം ഉൾപ്പെടെ കേരളത്തിലെ സർക്കാർ കാര്യാലയങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടി.കുവൈത്തിലെ ഇന്ത്യൻ എംബസിയും ദേശീയ ദുഃഖാചരണത്തിെൻറ ഭാഗമായി പതാക താഴ്ത്തി. ഇന്ത്യയുമായി ഉൗഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഭരണാധികാരിയെന്ന നിലയിലും കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർക്ക് നൽകിയ ഉത്തമമായ പരിഗണന വെച്ചുമാണ് ദേശീയ ദുഃഖാചരണത്തിന് ഇന്ത്യൻ ഭരണകൂടം തീരുമാനിച്ചത്.

