കോടിയേരിക്ക് പ്രവാസലോകത്തിന്റെ ആദരാഞ്ജലി
text_fieldsകുവൈത്ത് സിറ്റി: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഉയർന്നപദവികളിൽ ഇരിക്കുമ്പോഴും പുഞ്ചിരിക്കുന്ന മുഖമായി എന്നും കാണാറുള്ള സമുന്നത നേതാവായിരുന്നു അദ്ദേഹമെന്ന് സംഘടന വിലയിരുത്തി.
23 വർഷം എം.എൽ.എയും കേരളത്തിന്റെ ആഭ്യന്തരം-ടൂറിസം മന്ത്രിയായും പ്രവർത്തിച്ച കോടിയേരി, സാധാരണക്കാരുടെ ഇടയിലും രാഷ്ട്രീയ എതിരാളികളുടെ ഇടയിലും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമയാണ്.
കോടിയേരിയുടെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്ന ജനതയുടെയും വേദനയിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കേരള മുസ്ലിം അസോസിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

