Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ആർ.ജി.സി അംഗങ്ങളുടെ വിചാരണ തുടങ്ങുന്നു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ പിടിയിലായ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൽ (ഐ.ആർ.ജി.സി) ഉൾപ്പെട്ടവരെ വിചാരണക്കായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിലേക്ക് കൈമാറി. കുവൈത്തിലെ നിയന്ത്രിത സൈനിക മേഖലയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് ഐ.ആർ.ജി.സി അംഗങ്ങൾ പിടിയിലായത്. നീക്കം ശ്രദ്ധയിൽപെട്ട സായുധ സേന സൈനിക മേഖലക്കുള്ളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം, പ്രദേശങ്ങളുടെ സുരക്ഷ എന്നിവ ഭരണഘടനയുടെയും നിയമത്തിന്റെയും ഉറച്ച അടിത്തറകളാണ്. ഇത് ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

