ത്രേസ്യ ഡയസ് നാട്ടിൽ നിര്യാതയായി
text_fieldsത്രേസ്യ ഡയസ്
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകയുമായ ത്രേസ്യ ഡയസ് (62) നാട്ടിൽ നിര്യാതയായി. തൃശൂർ സ്വദേശിയാണ്. കുവൈത്തിലെ സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്കിന്റെ ജ്യേഷ്ഠ സഹോദരിയായ ത്രേസ്യ ഡയസ് മൂന്നു ദശാബ്ദക്കാലം കുവൈത്തിൽ സ്പെഷൽ സ്കൂളിൽ ജോലി ചെയ്തിരുന്നു. നാട്ടിൽ തൃശൂർ പുത്തൂരിൽ ബെത് സേഥ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ച് അഗതി മന്ദിരവും പ്രായമായവർക്കുള്ള കെയർ ഹോമും നടത്തിവരുകയായിരുന്നു. വികലാംഗ ക്ഷേമ ഫെഡറേഷന്റെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. ഡിഫറന്റ്ലി ഏബിൾഡ് ആയവരുടെ ക്ഷേമത്തിനായി സമൂഹ വിവാഹവും തൊഴിൽ സംരംഭങ്ങളുമടക്കം നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ത്രേസ്യ ഡയസിന്റെ നിര്യാണത്തിലൂടെ മികച്ച സാമൂഹിക പ്രവർത്തകയെയാണു നഷ്ടമായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദു:ഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി സാന്ത്വനം കുവൈത്തും തൃശൂർ അസോസിയേഷനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

