ജഹ്റ മേഖലയിൽ മരങ്ങൾക്ക് തീപിടിച്ചു
text_fieldsജഹ്റ മേഖലയിൽ മരത്തിന് തീപിടിച്ചത് ഫയർഫോഴ്സ്
അണക്കുന്നു
കുവൈത്ത് സിറ്റി: ജഹ്റ മേഖലയിൽ മരങ്ങൾക്ക് തീപിടിച്ചത് ഫയർഫോഴ്സ് ഇടപെട്ട് അണച്ചു. വാട്ടർ പമ്പിന് സമീപമാണ് മരത്തിന് തീപിടിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ജഹ്റ, ഹർഫി കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമനസേനയെ ഉടൻ സംഭവ സ്ഥലത്തേക്ക് അയച്ചു. സംഘം സ്ഥലത്തെത്തി വൈകാതെ തീ അണച്ചു. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

