ഒഴിവുദിനത്തിൽ വൃക്ഷത്തൈകൾ നട്ട് യൂത്ത് ഇന്ത്യ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: 'ഗ്രീൻ എർത്ത് - ക്ലീൻ എർത്ത്'തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ്പിെൻറയും യൂത്ത് ഇന്ത്യ കുവൈത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ കുവൈത്തിലെ കാർഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റിയുടെ സഹകരണത്തോടെ ഫർവാനിയ ഗാർഡനിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന യൂത്ത് ഇന്ത്യ വളൻറിയർമാർ 50ഓളം വൃക്ഷത്തൈകളാണ് നട്ടത്.
കെ.ഐ.ജി എജുക്കേഷൻ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി പരിപാടി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ കർമശേഷി സാമൂഹിക സേവനത്തിനും രാജ്യ നന്മക്കും വിനിയോഗിക്കണമെന്നും മറ്റു യുവാക്കളും ഇത്തരത്തിൽ സേവനമേഖലകളിൽ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികസേവനം എന്നതോടൊപ്പം വ്യക്തികൾക്ക് ശാരീരികവും മാനസികവുമായ ഉന്മേഷവും കരുത്തും ഇത്തരം പ്രവർത്തനങ്ങൾ പ്രദാനംചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ്, ജനറൽ സെക്രട്ടറി ഫഹീം മുഹമ്മദ്, കെ.ഐ.ജി ഏരിയ പ്രസിഡൻറ് സി.പി. നൈസാം, യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങളായ സിജിൽ ഖാൻ, നിയാസ് മുഹമ്മദ്, അലി അക്ബർ, ജവാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
