ആയിഷ ഇബ്രാഹിം കുന്നിലിന് യാത്രയയപ്പ്
text_fieldsപ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ആയിഷ ഇബ്രാഹിം കുന്നിലിന് കെ.ഇ.എ കുവൈത്ത് ഖൈത്താൻ ഏരിയ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ആയിഷ ഇബ്രാഹിം കുന്നിലിന് കുവൈത്തിലെ കാസർകോട് ജില്ലക്കാരുടെ പൊതുവേദിയായ കെ.ഇ.എ കുവൈത്ത് ഖൈത്താൻ ഏരിയ യാത്രയയപ്പ് നൽകി. ഖൈത്താൻ ഏരിയ പ്രസിഡൻറ് കാദർ കടവത്ത് അധ്യക്ഷത വഹിച്ചു. യോഗം മുനീർ കുണിയ ഉദ്ഘാടനം ചെയ്തു.
കെ.ഇ.എ ഖൈത്താൻ ഏരിയയുടെ സ്നേഹോപഹാരം ഏരിയ ഭാരവാഹികൾ ആയിഷ ഇബ്രാഹിം കുന്നിലിന് കൈമാറി. ഇബ്രാഹിം കുന്നിൽ, കബീർ മഞ്ഞംപാറ, ഖാലിദ് പള്ളിക്കര, മണി പുഞ്ചാവി, സാജിദ് സുൽത്താൻ പൂച്ചക്കാട് തുടങ്ങിയവർ സംസാരിച്ചു. സമ്പത്ത് മുള്ളേരിയ സ്വാഗതവും അഷ്റഫ് കോളിയടുകം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

