പ്രയാണം കുവൈത്ത് യൂനിറ്റ് പൊതുസമ്മേളനം
text_fieldsപ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ അബാസിയ യൂനിറ്റ് ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ അബാസിയ യൂനിറ്റ് പൊതുസമ്മേളനം പ്രസിഡന്റ് ജോയ് അഗസ്റ്റിന്റെ അധ്യക്ഷതയിൽ ഹെവൻസ് ഹാളിൽ നടന്നു. സെക്രട്ടറി ഗിരിജ വിജയൻ സ്വാഗതവും കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവുകളും കണക്കുകളും അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. രമേശ് നായർ (യൂനിറ്റ് കൺവീനർ), ജിജോ പി. ജോസ്, ബിന്ദു പ്രസാദ് (ജോ. കൺ) എന്നിവരെയും ഭരണസമിതി അംഗങ്ങളായി ശിശുപാലൻ, ശാന്തമ്മ ഷാജി, സുധാമണി, സുശീല, വസന്തകുമാരി, വിനീത്, ലീലാമ്മ ഫിലിപ്, വിനോദ്, ജോൺ, ഗോപി എന്നിവരെയും തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി ട്രഷർ സിനു ജോൺ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

