Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right31...

31 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്തി​ക​ൾ​ക്ക്​ നി​ർ​ദേ​ശം

text_fields
bookmark_border
31 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്തി​ക​ൾ​ക്ക്​ നി​ർ​ദേ​ശം
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് റി​സ്ക് കൂ​ടി​യ 31 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് കു​വൈ​ത്ത്​ പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.എ​ന്നാ​ൽ, ഈ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്ന് വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി എ​ന്‍ജി​നീ​യ​ര്‍ യൂ​സു​ഫ് അ​ല്‍ ഫൗ​സാ​ൻ പ​റ​ഞ്ഞു. തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക് യാ​ത്ര​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള പി.​സി.​ആ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ന്നും വ്യോ​മ​യാ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ, കൊ​ളം​ബി​യ, അ​ർ​മേ​നി​യ, സിം​ഗ​പ്പൂ​ർ, ബോ​സ്​​നി​യ ആ​ൻ​ഡ്​ ഹെ​ർ​സ​ഗോ​വി​ന, ഇ​ന്തോ​നേ​ഷ്യ, ചി​ലി, ഇ​റ്റ​ലി, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ, മോ​ണ്ടി​നെ​ഗ്രോ, ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്, ചൈ​ന, ബ്ര​സീ​ൽ, സി​റി​യ, സ്​​പെ​യി​ൻ, ഇ​റാ​ഖ്, മെ​ക്​​സി​കോ, ല​ബ​നാ​ൻ, ഹോ​േ​ങ്കാ​ങ്, സെ​ർ​ബി​യ, ഇ​റാ​ൻ, ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​കി​സ്​​താ​ൻ, ഇൗ​ജി​പ്​​ത്, പ​നാ​മ, പെ​റു, മ​ൽ​ഡോ​വ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് നി​ല​വി​ൽ​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള​ത്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​വ​രു​തെ​ന്നാ​ണ്​ കു​വൈ​ത്ത്​ പൗ​ര​ന്മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മ​റ്റു​രാ​ജ്യ​ങ്ങ​ൾ വ​ഴി പോ​വ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newstravel
Next Story