രവീന്ദ്രനാഥിന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷെൻറ യാത്രയയപ്പ്
text_fieldsപ്രവാസജീവിതം മതിയാക്കി മടങ്ങുന്ന രവീന്ദ്രനാഥിന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കുപോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂനിറ്റ് കൺവീനർ രവീന്ദ്രനാഥിന് സംഘടന യാത്രയയപ്പ് നൽകി.പ്രസിഡൻറ് രാജീവ് നടുവിലേമുറിയും രക്ഷാധികാരി ബാബു പനമ്പള്ളിയും ചേർന്ന് ഉപഹാരം നൽകി.
ജനറൽ കൺവീനർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, സെക്രട്ടറി അബ്ദുറഹ്മാൻ പുഞ്ചിരി, മംഗഫ് കൺവീനർ ലിബു പായിപ്പാട്, എക്സിക്യൂട്ടിവ് അംഗങ്ങളായ സുന്ദരേശൻ പിള്ള, സുമേഷ് കൃഷ്ണൻ, കെ.ആർ.എച്ച് യൂനിറ്റ് അംഗം അജയകുമാർ എന്നിവർ സംസാരിച്ചു.കെ.ആർ.എച്ച് യൂനിറ്റ് ശക്തിപ്പെടുത്തുന്നതിൽ രവീന്ദ്രനാഥ് വഹിച്ച പങ്ക് ഏവരും പ്രകീർത്തിച്ചു. രവീന്ദ്രനാഥ് നന്ദി പറഞ്ഞു.

