Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബൂസ്​റ്റർ ഡോസ്​...

ബൂസ്​റ്റർ ഡോസ്​ എടുക്കാത്തവരുടെ യാത്രാനിയ​​ന്ത്രണം പ്രാബല്യത്തിൽ

text_fields
bookmark_border
ബൂസ്​റ്റർ ഡോസ്​ എടുക്കാത്തവരുടെ യാത്രാനിയ​​ന്ത്രണം പ്രാബല്യത്തിൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ. ര​ണ്ടു​​ ഡോ​സ്​ പൂ​ർ​ത്തി​യാ​ക്കി ഒ​മ്പ​തു മാ​സം പി​ന്നി​ട്ട​വ​ർ​ക്കാ​ണ്​ ഇ​തു​ ബാ​ധ​ക​മാ​വു​ക.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വൈ​റ​സ്​ വ​ക​ഭേ​ദം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കു​വൈ​ത്ത്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ സം​ബ​ന്ധി​ച്ച ന​യം ക​ടു​പ്പി​ച്ച​ത്. മ​ന്ത്രി​സ​ഭ തീ​രു​മാ​നം വ​ന്ന​തി​നു​ ശേ​ഷം ബൂ​സ്​​റ്റ​ർ എ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്.

മി​ശ്​​രി​ഫ്​ വാ​ക്​​സി​നേ​ഷ​ൻ സെൻറ​റി​ലും ​ശൈ​ഖ്​ ജാ​ബി​ർ ബ്രി​ഡ്​​ജ്​​ ഡ്രൈ​വ്​ ത്രൂ ​വാ​ക്​​സി​നേ​ഷ​ൻ സെൻറ​റി​ലും അ​പ്പോ​യി​ൻ​​മെൻറ്​ എ​ടു​ക്കാ​തെ എ​ത്തി​യാ​ലും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്നു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ൽ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റി​ലെ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ​പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യും കു​ത്തി​വെ​പ്പെ​ടു​ക്കാം.

ആ​ദ്യ ഡോ​സ്​ ഫൈ​സ​ർ, ഓ​ക്​​സ്​​ഫോ​ഡ്, മൊ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ എ​ന്നി​വ​യി​ൽ ഏ​ത്​ സ്വീ​ക​രി​ച്ചാ​ലും മൂ​ന്നാം ഡോ​സ്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ ആ​ണ്​ ന​ൽ​കു​ന്ന​ത്. ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ വി​ത​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഫീ​ൽ​ഡ്​ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​ള്ളി​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്​​റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ സെ​ൻ​ട്ര​ൽ അ​ഡി​മി​നി​സ്ട്രേ​ഷ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫീ​ൽ​ഡ് കാ​മ്പ​യി​​ന്‍റെ എ​ട്ടാം ഘ​ട്ട​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്. രാ​ജ്യ​ത്തെ വി​വി​ധ പ​ള്ളി​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​റാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക്​ തു​ട​ക്ക​ത്തി​ൽ ഫീ​ൽ​ഡ് കാ​മ്പ​യി​നി​ലൂ​ടെ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

ഇ​തു പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​ക​ൾ എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ന​ൽ​കും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ എ​ണ്ണ മേ​ഖ​ല, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഫ്ലോ​ർ മി​ൽ​സ്, ക്ഷീ​ര സം​സ്ക​ര​ണം, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ, ഗ്യാ​സ് സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക.

സി​നി​മ തി​യ​റ്റ​റു​ക​ൾ, ഹോ​ട്ട​ൽ, റ​സ്​​റ്റാ​റ​ൻ​റ്, ബാ​ങ്കു​ക​ൾ, ഹു​സൈ​നി​യ​ക​ൾ എ​ന്നീ മേ​ഖ​ല​ക​ളെ​യും ഫീ​ൽ​ഡ് വാ​ക്സി​നേ​ഷ​ൻ ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booster dose
News Summary - Travel control for those who do not take booster dose
Next Story